Latest Updates

തിരുവനന്തപുരം: കര്‍ക്കടകവാവ് ബലിതര്‍പ്പണം പ്രമാണിച്ച് വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി കെഎസ്ആര്‍ടിസി. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വ്യാഴാഴ്ച വിവിധ യൂണിറ്റുകളില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ യൂണിറ്റുകളില്‍ നിന്നും ബലിതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും അധിക സ്‌പെഷ്യല്‍ സര്‍വീസുകള്‍, ചാര്‍ട്ടേഡ് ടിപ്പുകള്‍ എന്നിവ ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. തിരുവല്ലം, ശംഖുമുഖം,വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം(മാറനല്ലൂര്‍), വര്‍ക്കല, തിരുമുല്ലവാരം( കൊല്ലം), ആലുവ, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുനാവായ ക്ഷേത്രം (മലപ്പുറം),തിരുനെല്ലി ക്ഷേത്രം, തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സ്‌പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രാവശ്യം പരിഗണിച്ച് പ്രാദേശിക ബലി തര്‍പ്പണ കേന്ദ്രങ്ങളിലേക്ക് അധിക സര്‍വിസുകള്‍ അതാത് ഡിപ്പോകള്‍ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice